ആലക്കോട്: രയറോം പുഴയിൽ നെടുവോട് തൂക്കു പാലത്തിന് സമീപം പുഴയോരത്ത് മാലിന്യം തള്ളുന്നതായി പരാതി. പ്ലാസ്റ്റിക് കൂടുകളിലും ചാക്കിലുമാണ് അറവു മാലിന്യം അടക്കം വലിയതോ തിൽ രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴയോരത്ത് തള്ളിയത്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മാലിന്യം തള്ളലിനെതിരേ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.